ലെബ്രോണ്‍ ജയിംസ്
Saturday, December 30, 2023 12:22 AM IST
എൻബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) ചരിത്രത്തിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ താരം എന്ന റിക്കാർഡ് ലെബ്രോണ്‍ ജയിംസ് സ്വന്തമാക്കി.
38,387 പോയിന്റ് നേടിയ കരീം അബ്ദുൾ ജബ്ബാറിന്റെ പേരിലുണ്ടിയാരുന്ന റിക്കാർഡാണ് ലെബ്രോണ്‍ തകർത്തത്. നീണ്ട 39 വർഷക്കാലം അബ്ദുൾ ജബ്ബാർ സ്വന്തം പേരിനൊപ്പം ചേർത്തുവച്ച റിക്കാർഡ് ഫെബ്രുവരി ആദ്യവാരം ലെബ്രോണ്‍ ജയിംസ് തകർത്തു.
ഡെൻവർ നഗ്ഗെറ്റ്സ് ചരിത്രത്തിലാദ്യമായി എൻബിഎ ചാന്പ്യന്മാരാകുന്നതിനും ഈ വർഷം സാക്ഷ്യംവഹിച്ചു. ഫൈനലിൽ മയാമി ഹീറ്റ്സിനെ കീഴടക്കിയായിരുന്നു ഡെൻവറിന്റെ കിരീട ധാരണം.