കേരളം സെമിയിൽ
Friday, December 8, 2023 10:43 PM IST
ലുഥിയാന: 73-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം വനിതാ വിഭാഗത്തിൽ സെമി ഫൈനലിൽ പ്രവേശിച്ചു.
ക്വാർട്ടറിൽ ഛത്തീസ്ഗഡിനെ കീഴടക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. സ്കോർ: 79-44. കേരളത്തിനായി ആർ. ശ്രീകല 17ഉം മെർലിൻ വർഗീസ് 14ഉം പോയിന്റ് വീതം സ്വന്തമാക്കി. സെമിയിൽ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ.
കേരള പുരുഷന്മാർ പ്രീക്വാർട്ടറിൽ പുറത്തായി. കർണാടകയോട് 72-53ന് പരാജയപ്പെട്ടാണ് കേരളം പോരാട്ടം അവസാനിപ്പിച്ചത്.