അ​ഞ്ച​ടി​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ
അ​ഞ്ച​ടി​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ
Tuesday, December 5, 2023 12:59 AM IST
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ജ​യം കു​റി​ച്ച് കോ​ൽ​ക്ക​ത്ത​ൻ പാ​ര​മ്പ​ര്യ ക്ലബ്ബാ​യ ഈ​സ്റ്റ് ബം​ഗാ​ൾ. ഹോം ​മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി​യെ ത​ക​ർ​ത്തു.

ഈ​സ്റ്റ് ബം​ഗാ​ളി​നു വേ​ണ്ടി ന​ന്ദ​കു​മാ​ർ (62, 81), ക്ലെ​യ്ട്ട​ൺ സി​ൽ​വ (24,66) എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. ബോ​ർ​ജ ഹെ​രേ​ര​യു​ടെ (14) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ൾ. ജ​യ​ത്തോ​ടെ എ​ട്ട് പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.