യൂറോ യോഗ്യത: സ്പെയിന്, പോര്‍ച്ചുഗല്‍ ജയിച്ചു
Saturday, November 18, 2023 2:06 AM IST
ലിസ്ബണ്‍: യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ പോര്‍ച്ചുഗലിനും സ്പെയിനിനും ജയം. ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗല്‍ 2-0ന് ലിച്ച്റ്റെന്സ്റ്റെയിനെ തോല്പിച്ചു.
ക്രിസ്റ്റ്യനോ റൊണാള്‍ഡോ (46’), ജോവോ കാന്‍സലോ (57’) എന്നിവരാണു ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഒമ്പത് മത്സരവും ജയിച്ച് 27 പോയിന്റുമായി പോര്‍ച്ചുഗല്‍ യോഗ്യത നേടിക്കഴിഞ്ഞു.
ഗ്രൂപ്പ് എയില്‍ സ്പെയിന് 3-1ന് എവേ ഗ്രൗണ്ടില്‍ സൈപ്രസിനെ പരാജയപ്പെടുത്തി. സ്പെയിനിനായി ലാമിനെ യാമല്‍ (5’), മൈക്കില്‍ ഒയാര്സബര് (22’), ഹൊസേലു (28’) എന്നിവരാണു ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ ഒരു മത്സരം കൂടിശേഷിക്കേ 18 പോയിന്റുമായി സ്പെയിന് ഒന്നാമതാണ്. ഗ്രൂപ്പില്‍നിന്നു സ്പെയിനും 16 പോയിന്റുമായി സ്കോട്ലന്ഡും യൂറോകപ്പിനു യോഗ്യത നേടി.