അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഇ​​​ന്ത്യ-​​​പാ​​​ക് പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ എ​​​ക്കാ​​​ല​​​വും ആ​​​വേ​​​ശ​​​മാ​​​പി​​​നി​​​യി​​​ൽ കു​​​തി​​​പ്പു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. ഇ​​​ക്കു​​​റി ലോ​​​ക​​​ക​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​നെ നേ​​​രി​​​ടു​​​ന്പോ​​​ഴും സ്ഥി​​​തി​​​ക്കു മാ​​​റ്റ​​​മി​​​ല്ല; കു​​​റ​​​ച്ചു​​​കൂ​​​ടി ആ​​​വേ​​​ശം കൂ​​​ടി​​​യി​​​ട്ടു​​​മു​​​ണ്ട്

. ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത പാ​​​ക്കി​​​സ്ഥാ​​​ൻ 155/2 എ​​​ന്ന നി​​​ല​​​യി​​​ൽ​​​നി​​​ന്ന് 191 റ​​​ണ്‍സി​​​ന് ഓ​​​ൾ​​​ ഒൗ​​​ട്ടാ​​​യി. വെ​​​റും 36 റ​​​ണ്‍സി​​​നി​​​ടെ പാ​​​ക്കി​​​സ്ഥാ​​​നു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത് എ​​​ട്ടു​​​ വി​​​ക്ക​​​റ്റു​​​ക​​​ൾ. മി​​​ക​​​ച്ച തു​​​ട​​​ക്ക​​​ത്തി​​​നു​​​ശേ​​​ഷം മ​​​ധ്യ ഓ​​​വ​​​റു​​​ക​​​ളി​​​ൽ എ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നെ ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞ​​​തെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ര​​​സ​​​ക​​​ര​​​മാ​​​ണ്.

155/3 (29.4): ബാ​​​ബ​​​ർ അ​​​സം

നാ​​​യ​​​ക​​​ൻ ബാ​​​ബ​​​ർ അ​​​സ​​​മിന്‍റെ രൂ​​​പ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മൂ​​​ന്നാം വി​​​ക്ക​​​റ്റ്. അ​​​ർ​​​ധസെ​​​ഞ്ചു​​​റി തി​​​ക​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ബാ​​​ബ​​​റി​​​നെ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് ക്ലീ​​​ൻ ബൗ​​​ൾ​​​ഡാ​​​ക്കി. സി​​​റാ​​​ജി​​​ന്‍റെ ഗു​​​ഡ് ലെം​​​ഗ്ത് പ​​​ന്ത് തേ​​​ഡ് മാ​​​നി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള ബാ​​​ബ​​​റി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണു വി​​​ക്ക​​​റ്റി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.

162/4 (32.2): സൗ​​​ദ് ഷ​​​ക്കീ​​​ൽ

ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ളി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സൗ​​​ദ് ഷ​​​ക്കീ​​​ൽ. എ​​​ന്നാ​​​ൽ, വ്യ​​​ക്തി​​​ഗത സ്കോ​​​ർ ആ​​​റി​​​ൽ നി​​​ൽ​​​ക്കെ ഇ​​​ന്ത്യ​​​യു​​​ടെ ചൈ​​​ന​​​മ​​​ൻ ബൗ​​​ള​​​ർ കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വി​​​നു മു​​​ന്നി​​​ൽ ഷ​​​ക്കീ​​​ലി​​​ന് അ​​​ടി​​​തെ​​​റ്റി. എ​​​ൽ​​​ബി​​​ഡ​​​ബ്ള്യു​​​വി​​​നാ​​​യു​​​ള്ള കു​​​ൽ​​​ദീ​​​പി​​​ന്‍റെ അ​​​പ്പീ​​​ൽ അമ്പയർ മാ​​​ര​​​യ്സ് ഇ​​​റാ​​​സ്മ​​​സ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. ഇ​​​ന്ത്യ റി​​​വ്യൂ ചെ​​​യ്തു. അമ്പയ​​​റി​​​നു തെ​​​റ്റി​​​യ​​​താ​​​യി വീ​​​ഡി​​​യോ​​​യി​​​ൽ വ്യ​​​ക്തം. ഷ​​​ക്കീ​​​ൽ പു​​​റ​​​ത്ത്.

166/5 (32.6): ഇ​​​ഫ്തി​​​ഖ​​​ർ

അ​​​തേ ഓ​​​വ​​​റി​​​ലെ അ​​​വ​​​സാ​​​ന പ​​​ന്ത്, വീ​​​ണ്ടും കു​​​ൽ​​​ദീ​​​പ്. കു​​​ൽ​​​ദീ​​​പി​​​ന്‍റെ ഗൂ​​​ഗ്ലി​​​ക്കു മു​​​ന്നി​​​ൽ ഇ​​​ഫ്തി​​​ഖ​​​റി​​​നും അ​​​ടി​​​തെ​​​റ്റി. സ്വീ​​​പ് ഷോ​​​ട്ടി​​​നു ശ്ര​​​മി​​​ച്ച പാ​​​ക് താ​​​ര​​​ത്തി​​​ന്‍റെ ഗ്ലൗ​​​വി​​​ലി​​​ടി​​​ച്ച പ​​​ന്ത് ലെഗ് സ്റ്റം​​​പി​​​ള​​​ക്കി. പാ​​​ക്കി​​​സ്ഥാ​​​ൻ 166/5.


168/6 (33.6): മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ

പാ​​​ക് ഇ​​​ന്നിം​​​ഗ്സി​​​ലെ ഏ​​​റ്റ​​​വും വി​​​ല​​​യേ​​​റി​​​യ വി​​​ക്ക​​​റ്റു​​​ക​​​ളി​​​ലൊ​​​ന്ന്. ഇ​​​ക്കു​​​റി ഇ​​​ന്നിം​​​ഗ്സി​​​ന്‍റെ തു​​​ട​​​ക്കം മു​​​ത​​​ൽ ത​​​ക​​​ർ​​​പ്പ​​​നാ​​​യി പ​​​ന്തെ​​​റി​​​ഞ്ഞി​​​രു​​​ന്ന ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ ഉൗ​​​ഴം. ഏ​​​ഴു ബൗ​​​ണ്ട​​​റി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ 49 റ​​​ണ്‍സു​​​മാ​​​യി ക്രീ​​​സി​​​ൽ നി​​​ന്ന റി​​​സ്വാ​​​ന്‍റെ സ്റ്റം​​​പ് ബും​​​റ എ​​​റി​​​ഞ്ഞു​​​ത​​​ക​​​ർ​​​ത്തു. ഫ​​​ലം​​​ ക​​​ണ്ട​​​ത് സ്ലോബോ​​​ൾ ത​​​ന്ത്രം.

171/7 (35.2): ഷ​​​താ​​​ബ് ഖാ​​​ൻ

വീ​​​ണ്ടും ബും​​​റ! അ​​​ഞ്ചു പ​​​ന്തി​​​ൽ ര​​​ണ്ടു റ​​​ണ്‍സ് നേ​​​ടി​​​യ ഷ​​​താ​​​ബി​​​ന്‍റെ ഓ​​​ഫ് സ്റ്റം​​​പി​​​ള​​​ക്കി ബും​​​റ​​​യു​​​ടെ മ​​​റ്റൊ​​​രു മ​​​നോ​​​ഹ​​​ര ​​​പ​​​ന്ത്. വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ ഷ​​​താ​​​ബി​​​ന്‍റെ അ​​​ന്പ​​​ര​​​പ്പ് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​ത​​​യോ​​​ടെ സ്റ്റം​​​പി​​​ലേ​​​ക്കു നോ​​​ക്കി​​​യ​​​തി​​​ൽ​​​നി​​​ന്നു വ്യ​​​ക്തം.

187/8 (39.6): മു​​​ഹ​​​മ്മ​​​ദ് ന​​​വാ​​​സ്

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലേ​​​ക്കു ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യു​​​ടെ മ​​​ട​​​ങ്ങി​​​വ​​​ര​​​വ്. ഷോ​​​ട്ടി​​​നു ല​​​ഭി​​​ച്ച ന​​​വാ​​​സി​​​നു പി​​​ഴ​​​ച്ചു. പ​​​ന്ത് ബും​​​റ​​​യു​​​ടെ കൈ​​​യി​​​ൽ ഭ​​​ദ്രം. ന​​​വാ​​​സി​​​ന്‍റെ രൂ​​​പ​​​ത്തി​​​ൽ ഇ​​​ന്നിം​​​ഗ്സി​​​ലെ ര​​​ണ്ടാം വി​​​ക്ക​​​റ്റ് പേ​​​രി​​​ലാ​​​ക്കി ഹാ​​​ർ​​​ദി​​​ക്. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ കൂ​​​ട്ട​​​ത്ത​​​ക​​​ർ​​​ച്ച​​​യു​​​ടെ തു​​​ട​​​ർ​​​ച്ച.

187/9 (39.6): ഹ​​​സ​​​ൻ അ​​​ലി

മ​​​ധ്യ​​​ത്തി​​​ലേ​​​ക്കു കു​​​ത്തി​​​യു​​​യ​​​ർ​​​ന്ന പ​​​ന്തി​​​ൽ സ്വീ​​​പ്പ് ഷോ​​​ട്ടി​​​നു ശ്ര​​​മി​​​ച്ച് ഹ​​​സ​​​ൻ അ​​​ലി. ശ്ര​​​മം പാ​​​ളി. ഉ​​​യ​​​ർ​​​ന്നുപൊ​​​ങ്ങി​​​യ പ​​​ന്ത് കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​ൻ ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​​ന് അ​​​ധി​​​കം ക​​​ഷ്ട​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. ഹ​​​സ​​​ൻ അ​​​ലി​​​യു​​​ടെ ഇ​​​ന്നിം​​​ഗ്സി​​​നു വി​​​രാ​​​മം.

191/10 (42.5): ഹാ​​​രി​​​സ് റൗ​​​ഫ്

ഇ​​​ക്കു​​​റി ജ​​​ഡേ​​​ജ​​​യു​​​ടെ ഊ​​​ഴം. എ​​​ൽ​​​ബി​​​ഡ​​​ബ്ള്യു​​​വി​​​നാ​​​യു​​​ള്ള ജ​​​ഡേ​​​ജ​​​യു​​​ടെ അ​​​പ്പീ​​​ൽ അമ്പയ​​​ർ നി​​​ര​​​സി​​​ക്കു​​​ന്നു. ഇ​​​ന്ത്യ റി​​​വ്യൂ ചെ​​​യ്തു. മ​​​ധ്യ​​​ത്തി​​​ൽ കു​​​ത്തി​​​യ ഹാ​​​രി​​​സ് റൗ​​​ഫി​​​ന്‍റെ സ്റ്റം​​​പി​​​ള​​​ക്കു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ വ്യ​​​ക്തം. തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി അമ്പയ​​​ർ. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ശ​​​വ​​​പ്പെ​​​ട്ടി​​​യി​​​ൽ ജ​​​ഡേ​​​ജ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തെ ആ​​​ണി. ശു​​​ഭം!