മെസി ഇന്റർ മയാമിയിലേക്ക്
Thursday, June 8, 2023 2:42 AM IST
പാരീസ്: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് എന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് മുൻ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മയാമി. രണ്ട് വർഷ കരാറിൽ മെസി ഒപ്പുവച്ചതായാണ് വിവരം.
എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും ദിനങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് റിപ്പോർട്ട്.