യുവന്റസിന് യൂറോപ്പ യോഗ്യതയില്ല
Tuesday, June 6, 2023 12:38 AM IST
മിലാൻ: യൂറോപ്പ ലീഗിനു യോഗ്യത നേടാനാകാതെ യുവന്റസ്. ഇറ്റാലിയൻ സെരി എയിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് ഉഡിനീസിനെ പരാജയപ്പെടുത്തിയെങ്കിലും എഎസ് റോമ സ്പെസിയയെയും (2-1) അറ്റലാന്റ മോൻസയെയും (5-2) പരാജയപ്പെടുത്തി യൂറോപ്പ സ്ഥാനങ്ങൾ പിടിച്ചെടുത്തു.
62 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് യുവന്റസ് ഫിനിഷ് ചെയ്തത്. ഇതോടെ യുവന്റസ് കോണ്‍ഫറൻസ് ലീഗ് കളിക്കേണ്ടിവരും.