ടെസ്റ്റ് ക്രിക്കറ്റ്: ഇം​ഗ്ല​ണ്ടി​ന് കൂ​റ്റ​ൻ ലീ​ഡ്
ടെസ്റ്റ് ക്രിക്കറ്റ്:  ഇം​ഗ്ല​ണ്ടി​ന്  കൂ​റ്റ​ൻ ലീ​ഡ്
Friday, June 2, 2023 11:40 PM IST
ല​ണ്ട​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് 352 റ​ൺ​സ് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. 172 റ​ൺ​സി​നു പു​റ​ത്താ​യ അ​യ​ർ​ല​ൻ​ഡി​നെ​തി​രേ ഇം​ഗ്ല​ണ്ട് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 524 റ​ൺ​സ് നേ​ടി ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു.

ഇം​ഗ്ല​ണ്ടി​നാ​യി ഒ​ല്ലി പോ​പ്പ് (205) ഇ​ര​ട്ട സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ബെ​ൻ ഡെ​ക്ക​റ്റ് (182) സെ​ഞ്ചു​റി​യും സാ​ക് ക്രൗ​ളി (56), ജോ ​റൂ​ട്ട് (56) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി​യും നേ​ടി.


51 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡും 35 റ​ൺ​സി​ന് മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ജാ​ക് ലീ​ച്ചു​മാ​ണ് അ​യ​ർ​ല​ൻ​ഡി​നെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 172ൽ ​ഒ​തു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.