അഫ്ഗാനു ജയം
Friday, June 2, 2023 11:40 PM IST
ഹന്പൻടോട്ട: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സര പരന്പരയിൽ അഫ്ഗാനിസ്ഥാൻ 1-0ന്റെ ലീഡ് നേടി. സ്കോർ: ശ്രീലങ്ക 50 ഓവറിൽ 268. അഫ്ഗാനിസ്ഥാൻ 46.5 ഓവറിൽ 269/4.
ചരിത് അസലെങ്ക (91), ധനഞ്ജയ ഡിസിൽവ (51) എന്നിവരുടെ അർധസെഞ്ചുറികളിലൂടെയാണ് ശ്രീലങ്ക മാന്യമായ സ്കോറിൽ എത്തിയത്. ഇബ്രാഹിം സദ്രാൻ (98), റഹ്മത് ഷ (55) എന്നിവരിലൂടെ അഫ്ഗാനിസ്ഥാൻ ജയത്തിലെത്തി. ഇബ്രാഹിം സദ്രാൻ, റഹ്മത് ഷ രണ്ടാം വിക്കറ്റിൽ 146 റൺസ് പിറന്നു. ഇബ്രാഹിം സദ്രാനാണ് പ്ലെയർ ഓഫ് ദ മാച്ച്. പരന്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച അരങ്ങേറും.