റഷ്യൻ കൗമാരക്കുതിപ്പ്
Friday, June 2, 2023 1:07 AM IST
പാരീസ്: ലോക നാലാം നന്പർ എലേന റെബക്കിന ഫ്രഞ്ച് ഓപ്പണ് മൂന്നാം റൗണ്ടിൽ. വിംബിൾഡണ് ജേതാവായ റെബക്കിന ചെക്ക് റിപ്പബ്ളിക്കിന്റെ ലിൻഡ നൊസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. സ്കോർ: 6-3, 6-3.
റഷ്യയുടെ കൗമാരതാരം മിറ അഡ്രീവയും അടുത്ത റൗണ്ടിലേക്കു മുന്നേറി. ഡയാൻ പാരിക്കെതിരേ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പതിനാറുകാരിയായ മിറയുടെ വിജയം. സ്കോർ: 6-1, 6-2. ഫ്രഞ്ച് ഓപ്പണ് മൂന്നാം റൗണ്ടിൽ പ്രവേശിക്കുന്ന 17 വയസിനു താഴെ പ്രായമുള്ള താരങ്ങളുടെ പട്ടികയിലും മിറ ഇടംപിടിച്ചു.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് കാസ്പർ റൂഡ് ഇറ്റാലിയൻ താരം ഗ്വിലിയോ സെപ്പിയേരിയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. സ്കോർ: 6-3, 6-2, 4-6, 7-5.