ആദ്യനാലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്
Saturday, May 27, 2023 1:04 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2022-23 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ആദ്യനാല് സ്ഥാനത്തിലൊന്ന് ഉറപ്പാക്കി. ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-1ന് ചെൽസിയെ തകർത്തതോടെയാണിത്.
ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 72 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്. ന്യൂകാസിൽ യുണൈറ്റഡ് (70) ആണ് തൊട്ടുപിന്നിൽ.