ഇന്ത്യക്കു ചരിത്ര മെഡൽ
Wednesday, May 24, 2023 12:19 AM IST
അൽമാട്ടി (കസാക്കിസ്ഥാൻ): ഐഎസ്എസ്എഫ് ലോക കപ്പ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. വനിതാ വിഭാഗം സ്കീറ്റ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ജനേമത് സെഖോണും ദർശന റാത്തോഡും യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി. സീനിയർ ലോകകപ്പ് സ്കീറ്റ് ഷൂട്ടിംഗിൽ രണ്ട് മെഡൽ ഇന്ത്യക്ക് ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.