താരമാകാൻ ഗില്ലും സിറാജും
Wednesday, February 8, 2023 12:30 AM IST
ദുബായ്: ഐസിസി 2023 ജനുവരി മാസത്തിന്റെ താരമാകാൻ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലും ന്യൂബോൾ ആക്രമണകാരിയായ പേസർ മുഹമ്മദ് സിറാജും.
ഐസിസി അന്തിമപട്ടിക പുറത്തുവിട്ടതിലാണ് ഇവർ ഉൾപ്പെട്ടത്. ന്യൂസിലൻഡിന്റെ ഓപ്പണിംഗ് ബാറ്റർ ഡിവോണ്‍ കോണ്‍വെയാണ് പട്ടികയിലുള്ള മൂന്നാമത് കളിക്കാരൻ. ഏകദിന ബൗളർമാരിൽ നിലവിൽ ഒന്നാം സ്ഥാനക്കാരനാണ് മുഹമ്മദ് സിറാജ്.