തൃശൂർ, കോട്ടയം ജേതാക്കൾ
Tuesday, January 31, 2023 12:47 AM IST
വടക്കഞ്ചേരി: 45-ാമത് സംസ്ഥാന സബ് ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ ആണ്കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെണ്കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കളായി. ആണ്കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെണ്കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് രണ്ടാംസ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി.