മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ആഴ്സണൽ
Tuesday, January 24, 2023 12:25 AM IST
മാഞ്ചസ്റ്റർ: ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമാക്കി കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ എറിക് ടെൻ ഹാഗിനു കീഴിൽ വിജയം തുടർക്കഥയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ, രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണു ഗണ്ണേഴ്സ് തകർത്തത്.
മത്സരത്തിന്റെ അവസാന മിനിറ്റിലാണ് ആഴ്സണൽ വിജയഗോൾ കണ്ടെത്തിയത്. ആഴ്സണലിനായി എഡി എൻകെറ്റിയ ഇരട്ടഗോൾ നേടി. ബുകായോ സാക്കയുടെ വകയായിരുന്നു ആഴ്സണലിന്റെ ശേഷിച്ച ഗോൾ. യുണൈറ്റഡിനായി മാർകസ് റാഷ്ഫോഡ്, ലിസാന്ദ്രോ മാർട്ടിനസ് എന്നിവർ ഗോൾ നേടി.
19 കളികളിൽ 50 പോയിന്റുമായി ലീഗിൽ ഒന്നാമതാണ് ആഴ്സണൽ. 39 പോയിന്റുള്ള യുണൈറ്റഡ് നാലാമതാണ്. മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും ന്യൂകാസിൽ മൂന്നാമതുമുണ്ട്.