ബയേണ്‍ ഞെട്ടി
Monday, September 19, 2022 12:50 AM IST
ഓഗ്സ്ബർഗ്: ബുണ്ടേസ് ലീഗയിൽ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിച്ചിനു തോൽവി. ഓഗ്സ്ബർഗിനോട് എതിരില്ലാത്ത ഒരു ഗോളിനാണു ബയേണ്‍ തോൽവി വഴങ്ങിയത്. 59-ാം മിനിറ്റിൽ മെർഗിം ബെരിഷയാണ് ഓഗ്സ്ബർഗിന്റെ വിജയഗോൾ നേടിയത്.