എടികെ ബഗാൻ മുന്നോട്ട്, ഗോകുലം കേരള പുറത്ത്
Wednesday, May 25, 2022 2:17 AM IST
കോൽക്കത്ത: എഎഫ്സി കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടം കടന്ന് എടികെ മോഹൻ ബഗാൻ. അതേസമയം, ഗോകുലം കേരള എഫ്സി പുറത്ത്.
എടികെ മോഹൻ ബഗാനെതിരായ ജയത്തോടെ ഡ്രൂപ്പ് ഡിയിൽ പോരാട്ടം ആരംഭിച്ച ഗോകുലം കേരള എഫ്സി നിർണായകമായ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിംഗ്സിനോട് 2-1ന് പരാജയപ്പെട്ടാണ് പുറത്തായത്.
അതേസമയം, അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാൻ 5-2ന് മാലി ക്ലബ് മസിയയെ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി. രണ്ടാം മത്സരത്തിൽ എടികെ 4-0ന് ബസുന്ധര കിംഗ്സിനെ തകർത്തിരുന്നു.
രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 4-0ന്റെ തോൽവി വഴങ്ങി. ഗോകുലം ആദ്യ മത്സരത്തിൽ എടികെയെ 2-4നു തോൽപ്പിച്ചിരുന്നു.