ബ്രസീൽ, അർജന്റീന
Thursday, October 14, 2021 12:07 AM IST
ബ്രസീലിയ: ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കരുത്തരായ ബ്രസീലും അർജന്റീനയും കളത്തിൽ. ക്ലബ് പോരാട്ടങ്ങൾക്കിടെയുള്ള രാജ്യാന്തര മത്സര വിൻഡോയിലെ അവസാന മത്സരങ്ങളാണു ലാറ്റിനമേരിക്കയിൽ അരങ്ങേറുക.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.00ന് ഉറുഗ്വെയുമായാണു ബ്രസീലിന്റെ ഹോം മത്സരം. പുലർച്ചെ 5.00ന് അർജന്റീന പെറുവുമായും ഏറ്റുമുട്ടും.