ഗ​​ബ്ബാ​​ർ ശി​​ക്കാ​​ർ...
ഗ​​ബ്ബാ​​ർ ശി​​ക്കാ​​ർ...
Tuesday, May 4, 2021 12:10 AM IST
ഗ​​ബ്ബാ​​ർ, ശി​​ഖ​​ർ ധ​​വാ​​ന്‍റെ വി​​ളി​​പ്പേ​​ര്. ക്യാ​​ച്ച് എ​​ടു​​ത്ത ശേ​​ഷം തു​​ട​​യി​​ൽ ത​​ട്ടി കൈ ​​ഉ​​യ​​ർ​​ത്തി​​യു​​ള്ള ധ​​വാ​​ന്‍റെ ആ​​ഹ്ലാ​​ദ​​പ്ര​​ക​​ട​​നം ത​​ന്നെ അ​​തി​​ന്‍റെ നേ​​രു​​ദാ​​ഹ​​ര​​ണം. 2021 സീ​​സ​​ണ്‍ ഐ​​പി​​എ​​ലി​​ൽ ശി​​ഖ​​ർ ഗ​​ബ്ബാ​​ർ ധ​​വാ​​ന്‍റെ റ​​ണ്‍ ശി​​ക്കാ​​ർ തു​​ട​​രു​​ക​​യാ​​ണ്. 2019 സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ൽ എ​​ത്തി​​യ​​തു മു​​ത​​ൽ ധ​​വാ​​ന്‍റെ പ്ര​​ക​​ട​​നം മ​​റ്റു​​ള്ള താ​​ര​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഒ​​രു പ​​ടി മു​​ന്നി​​ലാ​​ണ്. സ്ട്രൈ​​ക്ക് റേ​​റ്റും സ്ഥി​​ര​​ത​​യും സ​​മ​​ന്വ​​യി​​പ്പി​​ച്ച ഇ​​ന്നിം​​ഗ്സു​​ക​​ളാ​​ണ് ധ​​വാ​​നെ ഏ​​വ​​രി​​ൽ​​നി​​ന്നും വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്ന​​ത്.

ഈ ​​സീ​​സ​​ണി​​ലെ എ​​ട്ടാം മ​​ത്സ​​ര​​ത്തി​​ൽ പ​​ഞ്ചാ​​ബ് കിം​​ഗി​​സി​​നെ​​തി​​രേ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച​​ത് 47 പ​​ന്തി​​ൽ 69 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ധ​​വാ​​ൻ ആ​​യി​​രു​​ന്നു. ക​​ളി​​യി​​ലെ കേ​​മ​​നാ​​യ​​ത് 58 പ​​ന്തി​​ൽ 99 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന പ​​ഞ്ചാ​​ബ് താ​​രം മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളാ​​യി​​രു​​ന്നു എ​​ന്ന​​ത് ധ​​വാ​​ന്‍റെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ തി​​ള​​ക്കം കു​​റ​​യ്ക്കു​​ന്നി​​ല്ല. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 99 നോ​​ട്ടൗ​​ട്ടി​​ൽ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന മൂ​​ന്നാ​​മ​​ത് ബാ​​റ്റ്സ്മാ​​നാ​​യി​​രു​​ന്നു മാ​​യ​​ങ്ക്. അ​​പ്പ​​ൻ​​ഡി​​ക്സ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ കെ.എൽ. രാ​​ഹു​​ലിനു പകരം ടീമിനെ നയിച്ചത് മായങ്ക് ആയിരുന്നു. സ്കോ​​ർ: പ​​ഞ്ചാ​​ബ് 166/6. ഡ​​ൽ​​ഹി 17.4 ഓ​​വ​​റി​​ൽ 167/3.

2021 സീ​​സ​​ണി​​ൽ റ​​ണ്‍ വേ​​ട്ട​​യി​​ൽ നി​​ല​​വി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ധ​​വാ​​ൻ. എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 134.27 സ്ട്രൈ​​ക്ക് റേ​​റ്റോ​​ടെ 380 റ​​ണ്‍​സ് ധ​​വാ​​ൻ സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്ന് അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. 92 ആ​​ണ് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നൊ​​പ്പം 2018ൽ ​​ധ​​വാ​​ൻ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 497 റ​​ണ്‍​സു​​മാ​​യി റ​​ണ്‍ വേ​​ട്ട​​യി​​ൽ 10-ാമ​​ത് ആ​​യി​​രു​​ന്നു. 2019ൽ ​​ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ആ ​​സീ​​സ​​ണി​​ൽ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 521 റ​​ണ്‍​സു​​മാ​​യി റ​​ണ്‍ വേ​​ട്ട​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു.


ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി​​യു​​ൾ​​പ്പെ​​ടെ 618 റ​​ണ്‍​സാ​​യി​​രു​​ന്നു ധ​​വാ​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്നെ​​ത്തി​​യ​​ത്, സീ​​സ​​ണി​​ലെ റ​​ണ്‍ വേ​​ട്ട​​ക്കാ​​രി​​ൽ ര​​ണ്ടാ​​മ​​നും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ നി​​ർ​​ത്തി​​യി​​ട​​ത്തു​​നി​​ന്ന് തു​​ട​​രു​​ക​​യാ​​ണ് ധ​​വാ​​ന്‍റെ റ​​ണ്‍ ശി​​ക്കാ​​ർ. എ​​ട്ട് സി​​ക്സും 43 ഫോ​​റും ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ധ​​വാ​​ൻ പ​​റ​​ത്തി, എ​​ട്ട് ക്യാ​​ച്ചും ഈ ​​മു​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​ൻ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി. ധ​​വാ​​ന്‍റെ ക്യാ​​ച്ചിം​​ഗ് പാ​​ട​​വ​​വും ഡ​​ൽ​​ഹി​​ക്ക് ക​​രു​​ത്തേ​​കു​​ന്നു.

വി​​ക്ക​​റ്റ് വേ​​ട്ട​​ക്കാ​​ർ

ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ 7 17
ആ​​വേ​​ഷ് ഖാ​​ൻ 8 14
ക്രി​​സ് മോ​​റി​​സ് 7 14
രാ​​ഹു​​ൽ ചാ​​ഹ​​ർ 7 11
റാ​​ഷി​​ദ് ഖാ​​ൻ 7 10

റ​​ണ്‍ വേ​​ട്ട​​ക്കാ​​ർ

ശി​​ഖ​​ർ ധ​​വാ​​ൻ 8 380
രാ​​ഹു​​ൽ 7 331
ഡു​​പ്ലെ​​സി​​സ് 7 320
പൃ​​ഥ്വി ഷാ 8 308
​​സ​​ഞ്ജു 7 277
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.