മൊട്ടേരയിൽ ഇനി ബാറ്റിംഗ് വിരുന്ന്
Sunday, February 28, 2021 12:10 AM IST
അഹമ്മദാബാദ്: ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റിനായി മൊട്ടേരയിൽ ഒരുങ്ങുന്നത് ബാറ്റിംഗ് അനുകൂല പിച്ചായിരിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് നാലു മുതലാണ് നാലാം ടെസ്റ്റ്. മൊട്ടേരയിൽ നടന്ന മൂന്നാം ടെസ്റ്റ് സ്പിന്നിനെ അകമഴിഞ്ഞ് തുണയ്ക്കുകയും പിച്ചിൽനിന്ന് പൊടിപാറുകയും ചെയ്തിരുന്നു. മത്സരം രണ്ടു ദിവസംകൊണ്ട് അവസാനിച്ചു. പലവിധ വിമർശനങ്ങൾക്ക് ഇതു കാരണമായി. അതിനാൽ നാലാം ടെസ്റ്റിൽ ബാറ്റിംഗ് അനുകൂല പിച്ചായിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
മൊട്ടേരയിലെ പിച്ചിനെക്കുറിച്ച് മോശം റിപ്പോർട്ട് വന്നാൽ ഐസിസി നടപടി സ്വീകരിച്ചേക്കും. അത് ഒഴിവാക്കാനാണ് ബാറ്റിംഗ് പിച്ചിൽ നാലാം ടെസ്റ്റ് അരങ്ങേറുക.