ഞാൻ സായിപ്പല്ല
Wednesday, May 20, 2020 12:15 AM IST
കറാച്ചി: ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ഞാൻ വെള്ളക്കാരനല്ലല്ലോ... വാക്കുകൾ പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റനായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ബാബർ അസമിന്റേതാണ്. നായകനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഇംഗ്ലീഷ് കൂറേകൂടി മെച്ചെപ്പെടുത്തണമെന്ന് ഉപദേശിച്ച മുൻ താരം തൻവീർ അഹമ്മദിനുള്ള ബാബറിന്റെ മറുപടിയാണ് ഇത്. ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ഞാൻ പരിശ്രമിക്കുന്നുണ്ട്. താങ്കളും സമയമെടുത്തല്ലെ ഇതൊക്കെ പഠിച്ചത്, ഒറ്റ ദിവസം കൊണ്ട് പഠിച്ചതൊന്നുമല്ലല്ലോ- ബാബർ അസം പറഞ്ഞു നിർത്തി.
നായകനായ സ്ഥിതിക്ക് ബാബർ ഇനി ഇംഗ്ലീഷ് മെച്ചപ്പെടുത്തണമെന്നും ടോസ് സമയത്തും മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിലും ഇംഗ്ലീഷ് സംസാരിക്കേണ്ടിവരുമെന്നും തൻവീർ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.