ഇങ്ങനെ ഇതാദ്യം: ഗാംഗുലി
Tuesday, March 24, 2020 11:43 PM IST
കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവിൽ വന്നതോടെ നാടും നഗരവും ജനസഞ്ചാരം ഇല്ലാതായി. ഇതുപോലെ ഒരിക്കലും കോൽക്കത്ത നഗരത്തെ കാണേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് മാറ്റം വരുമെന്നും എല്ലാം പരിഹരിക്കപ്പെട്ട് കാര്യങ്ങൾ പഴയതുപോലെ ആകും, എല്ലാവരും ആരോഗ്യകരമായി ഇരിക്കണം - ഗാംഗുലി പറഞ്ഞു. കോൽക്കത്ത നഗരത്തിന്റെ വിവിധ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചായിരുന്നു ഗാംഗുലിയുടെ അഭിപ്രായ പ്രകടനങ്ങൾ.