താമസമൊരുക്കി സാഹ
Saturday, March 21, 2020 11:23 PM IST
കൊറോണ വൈറസ് പോരാട്ടത്തിനു സഹായ ഹസ്തവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ സ്ട്രൈക്കർ വിൽഫ്രഡ് സാഹ. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന തന്റെ സമീപപ്രദേശത്തുള്ള ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്തിരിക്കുകയാണ് സാഹ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗാരി നെവില്ലെ, ചെൽസി ഉടമ റൊമാൻ അബ്രാമോവിച്ച് എന്നിവർ നേരത്തേ ആരോഗ്യപ്രവർത്തകർക്കു സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇംഗ്ലണ്ടിനായി രാജ്യാന്തര ഫുട്ബോളിൽ 2012ൽ അരങ്ങേറിയ സാഹ ഇപ്പോൾ ഐവറികോസ്റ്റിന്റെ താരമാണ്.