കൊല്ലം ജേതാക്കൾ
Monday, February 24, 2020 11:57 PM IST
തൃശൂർ: സംസ്ഥാന ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കൊല്ലം ജേതാക്കളായി. തിരുവനന്തപുരത്തിനെ 25 റൺസിനു തോൽപ്പിച്ചാണ് കിരീടം നേടിയത്. തൃശൂർ മൂന്നാം സ്ഥാനം നേടി. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ബധിര സ്പോർട്സ് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് ഷാനവാസ്, ബീന ടോണി, റാഫേൽ തുടങ്ങിയവർ പങ്കെടുത്തു.