സംസ്ഥാന ബാസ്കറ്റ്ബോള്‍: കോട്ടയത്തിന് ഇരട്ട ക്വാര്‍ട്ടര്‍
Thursday, November 21, 2019 12:07 AM IST
കുര്യനൂര് (പത്തനംതിട്ട): 46-ാമത് സംസ്ഥാന ബാസ്കറ്റ്ബോള്‍ ചാന്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. വനിതകളില്‍ തിരുവന്തപുരം, പത്തനംതിട്ട, കൊല്ലം, തൃശൂര്‍, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട് ടീമുകളും ക്വാര്‍ട്ടര്‍ ഉറപ്പാക്കി.
പുരുഷന്മാരുടെ ലീഗ് മത്സരങ്ങളില്‍ തിരുവന്തപുരം 71-48ന് ആലപ്പുഴയെയും അടുത്ത മത്സരത്തില്‍ കോട്ടയത്തെ 60- 43നും തോല്‍പ്പിച്ചു. തൃശൂര്‍ 69-65ന് പാലക്കാടിനെയും പത്തനംതിട്ട 62-15ന് മലപ്പുറത്തെയും കോഴിക്കോട് 69-47ന് ആലപ്പുഴയെയും തോല്‍പ്പിച്ചു. കാസര്‍ഗോഡ് കൊല്ലത്തിനെതിരേ 51-11ന്റെ അനായാസ ജയംനേടി. കണ്ണൂര്‍ 64-57ന് എറണാകുളത്തെയും കോഴിക്കോട് 72-70ന് കോട്ടയത്തെയും പരാജയപ്പെടുത്തി.
വനിതകളില്‍ കോഴിക്കോട് 50-29ന് ആലപ്പുഴയെയും എറണാകുളം 40-31ന് വയനാടിനെയും തിരുവനന്തപുരം 60-32ന് കാസര്‍ഗോഡിനെയും പാലക്കാട് 39-33ന് കണ്ണൂരിനെയും തോല്‍പ്പിച്ചു.