ഇന്ത്യ x ബംഗ്ലാദേശ് പരന്പര അനിശ്ചിതത്വത്തിൽ
Tuesday, October 22, 2019 11:57 PM IST
ധാക്ക: ഇന്ത്യക്കെതിരായ ട്വന്റി-20, ടെസ്റ്റ് പരന്പരകൾക്ക് തൊട്ടു മുന്പ് സമര പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ. 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അംഗീകരിച്ചാൽ മാത്രമേ കളത്തിലിറങ്ങൂ എന്നാണ് കളിക്കാരുടെ നിലപാട്. ഇതോടെ അടുത്തമാസം ആദ്യം നടക്കാനിരിക്കുന്ന ഇന്ത്യ x ബംഗ്ലാദേശ് പരന്പര അനിശ്ചിതത്വത്തിലായി. നവംബർ മൂന്നിനാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിസിബി അടിയന്തരമായി ഡയറക്ടേഴ്സ് യോഗം വിളിച്ചു.