സിന്ധുവിനെ വിവാഹം കഴിക്കണമെന്ന് എഴുപതുകാരൻ!
Tuesday, September 17, 2019 10:51 PM IST
ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പർ താരം പി.വി. സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി എഴുപതുകാരനായ മലൈസ്വാമി. രാമനാഥപുരം ജില്ലക്കാരനായ മലൈസ്വാമി ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നല്കി. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയില്ലെങ്കിൽ സിന്ധുവിനെ തട്ടിക്കൊണ്ടുപോകുമെന്നും എഴുപതുകാരൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ പ്രതിവാര പരാതിപരിഹാര ജനസന്പർക്ക പരിപാടിയിലാണ് മലൈസ്വാമി അപേക്ഷയുമായി വന്നത്. ഇരുപത്തിനാലുകാരിയായ സിന്ധുവിന്റെ ചിത്രം ഒട്ടിച്ച കത്തുമായി വന്ന മലൈസ്വാമി അത് കളക്ടർക്ക് സമർപ്പിക്കുകയായിരുന്നു. 2004 ഏപ്രിൽ നാലിനാണ് താൻ ജനിച്ചതെന്നും അതുകൊണ്ട് തനിക്ക് 16 വയസേ ഉള്ളെന്നും മലൈസ്വാമി അവകാശപ്പെടുന്നു.
സിന്ധുവിന്റെ കരിയർ നേട്ടം കണ്ടാണ് ഇഷ്ടം തോന്നിയതെന്നും ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചതെന്നും മലൈസ്വാമി പറയുന്നു.