സുവർണ മത്സ്യമായി സജൻ
Wednesday, August 14, 2019 11:57 PM IST
ബെയ്ജിംഗ്: ലോക പൊലീസ് ആൻഡ് ഫയർ ഗെയിംസ് നീന്തലിൽ ഇന്ത്യയുടെ സുവർണ മത്സ്യമായി മലയാളി താരം സജൻ പ്രകാശ്. ഒളിന്പ്യൻ സജൻ പ്രകാശ് ആറ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.
200 മീറ്റർ മെഡ്ലേ, 50, 100 മീറ്റർ ബട്ടർഫ്ളൈ, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ എന്നീ വ്യക്തിഗത ഇനങ്ങളിലും 200 മീറ്റർ മെഡ്ലേ റിലേയിലുമാണ് സജന്റെ സ്വർണ നേട്ടം. 200 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ മിക്സഡ് മെഡ്ലേ റിലേയിലും ടീം ഇനത്തിൽ വെള്ളി ലഭിച്ചു. 200 മീറ്റർ മിക്സഡ് ഫ്രീസ്റ്റെയിൽ റിലേയിൽ ടീം ഇനത്തിൽ വെങ്കലവും സ്വന്തമാക്കി.