അപൂർവിക്കു ലോകകപ്പ് സ്വർണം
Monday, May 27, 2019 12:12 AM IST
മ്യൂണിക്ക്: ഇന്ത്യയുടെ അപൂർവി ചന്ദേലയ്ക്ക് ലോകകപ്പ് ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം. 10 മീറ്റർ എയർ റൈഫിളിലാണ് അപൂർവി സ്വർണം വെടിവച്ചിട്ടത്. 251 പോയിന്റ് നേടിയാണ് ഇന്ത്യൻ താരം സ്വർണത്തിൽ മുത്തമിട്ടക്. 250.8 പോയിന്റ് നേടിയ ചൈനയുടെ വാങ് ലുയാവോ വെള്ളി നേടി. ഇന്ത്യയുടെ ഇളവേനി വാളരിവാൻ ഫൈനലിൽ പ്രവേശിച്ചെങ്കിലും നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഈ വർഷം അപൂർവി നേടുന്ന രണ്ടാമത് ലോകകപ്പ് സ്വർണമാണിത്. ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന ലോകകപ്പിലും ഇന്ത്യൻ താരം സ്വർണമണിഞ്ഞിരുന്നു. ഐഎസ്എസ്എഫ് ലോകകപ്പിൽ അപൂർവിയുടെ നാലാം കരിയർ സുവർണനേട്ടമാണിത്.