ടോണി ക്രൂസ് കരാർ നീട്ടി
Tuesday, May 21, 2019 12:12 AM IST
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ജർമൻ മധ്യനിരത്താരം ടോണി ക്രൂസ് കരാർ നീട്ടി. 2023വരെയാണ് പുതിയ കരാർ. ഇരുപത്തൊന്‍പതുകാരനായ താരം റയലിനൊപ്പം 12 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2016, 2017, 2018 ചാന്പ്യൻ ലീഗ് കിരീടമുൾപ്പെടെയാണിത്.
2014ൽ ജർമൻ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിൽനിന്നാണ് ടോണി ക്രൂസ് റയലിലെത്തിയത്.
233 മത്സരങ്ങളിൽനിന്നായി 13 ഗോൾ നേടിയിട്ടുണ്ട്. റയലിന്റെ പരിശീലകനായി തിരിച്ചെത്തിയ സിനദിൻ സിദാൻ അടുത്ത സീസണിൽ ടീമിൽ വൻ അഴിച്ചു പണി നടത്തുമെന്ന വാർത്തയ്ക്കിടെയാണ് ജർമൻ താരവുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. ഗാരെത് ബെയ്ൽ, കെയ്ലർ നവാസ്, നാച്ചോ, ഇസ്കോ തുടങ്ങിയവരെ ഒഴിവാക്കിയേക്കുമെന്നാണ് മാഡ്രിഡിൽനിന്നുള്ള സൂചന.