ഹോക്കി: ഇന്ത്യക്കു തോല്‍വി
Wednesday, May 15, 2019 11:44 PM IST
പെര്‍ത്ത്: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ തോല്‍വി. ആദ്യ മൂന്നു മത്സരത്തിലും സമനില പാലിച്ച ഇന്ത്യയെ നാലാം മത്സരത്തില്‍ ഓസ്ട്രേലിയ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്തു. ബ്ലേക് ഗോവേഴ്സ്, ജെര്‍മി ഹെവാര്‍ഡ് എന്നിവരുടെ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം നല്‍കിയത്. നാളെയാണ് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം.