രഞ്ജി: കേരളം ലീഡ് വഴങ്ങി
Thursday, January 10, 2019 12:56 AM IST
നദാൻ (ഹിമാചൽ): രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുൻതൂക്കം കളഞ്ഞുകുളിച്ച കേരളം ഹിമാചൽപ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി.
ഹിമാചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 എതിരേ രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിൽ കളി അവസാനിപ്പിച്ച കേരളം, ഇന്നലെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി 286ന് പുറത്തായി. പി. രാഹുൽ (127), സഞ്ജു വി. സാംസണ് (50), മുഹമ്മദ് അസ്ഹറുദ്ദീൻ (40) എന്നിവർ മാത്രമാണ് കേരള ഇന്നിംഗ്സിൽ ശോഭിച്ചത്. മൂന്നാം ദിനം കളി അവസാനിക്കുന്പോൾ ഹിമാചൽ രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് എടുത്തിട്ടുണ്ട്. 296 റണ്‍സ് ലീഡ് ആയി ഹിമാചൽപ്രദേശിന്.