കിരാനപ്രോയുടെ ബ്രാന്‍ഡ് അംബാസഡറായി പി.വി. സിന്ധു
Monday, March 3, 2025 3:05 AM IST
കൊച്ചി: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരാനപ്രോ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചു.
സീഡ് ഫണ്ടിംഗ് റൗണ്ടില്‍ പി.വി. സിന്ധു കിരാനപ്രോയില് നിക്ഷേപവും നടത്തി. ഐപിഎല്‍ 2025ന്റെ ഔദ്യോഗിക അംബാസഡര്‍ എന്ന പദവിയാണ് കിരാനപ്രോ ഏറ്റെടുത്തു. ഇന്ത്യയിലുടനീളം പ്രവര്ത്തനക്ഷമകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു കിരാനപ്രോ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപക് രവീന്ദ്രന് പറഞ്ഞു.