സെബി മേധാവിയായി തുഹിൻ കാന്ത പാണ്ഡെ ചുമതലയേറ്റു
Saturday, March 1, 2025 10:54 PM IST
ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി തുഹിൻ കാന്ത പാണ്ഡെ ചുമതലയേറ്റു.
കേന്ദ്ര ധനകാര്യ സെക്രട്ടറിയായ തുഹിൻ കാന്ത പാണ്ഡെയെ ചൊവ്വാഴ്ചയാണ് സെബി മേധാവിയായി നിയമിച്ചത്. വെള്ളിയാഴ്ച നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ മൂന്നു വർഷ കാലാവധി അവസാനിച്ചിരുന്നു.
ശാരീരിക വിഷമതകൾ മൂലം തുഹിൻ കാന്ത പാണ്ഡെ ചുമതലയേൽക്കുമ്പോൾ മാധബി പുരി ബുച്ച് എത്തിയിരുന്നില്ല. ബാന്ദ്ര കുർള കോംപ്ലക്സിലെ സെബി ആസ്ഥാനത്ത് വൈകുന്നേരത്തോടെയാണ് തുഹിൻ കാന്ത പാണ്ഡെ എത്തി ചുമതലയേറ്റത്.