ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ് എവേ സീസണ് രണ്ട് സമാപിച്ചു
Tuesday, February 25, 2025 10:38 PM IST
കൊച്ചി: ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ് എവേ ഓഫർ സീസണ് രണ്ടിന്റെ സമാപനവും ഐപിഎം വടിമട്ട ഉദ്ഘാടനവും കൊച്ചിയിൽ നടന്നു.
പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടി, റവ, ശര്‍ക്കര, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉത്പന്നങ്ങളിലാണ് ഓഫര്‍ അവതരിപ്പിച്ചത്. ഓഫറിന്റെ ഭാഗമായി മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പുര്‍ യാത്ര, സ്വര്‍ണനാണയങ്ങള്‍, എസികള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ പ്രതിവാരസമ്മാനങ്ങള് ഏര്‍പ്പെടുത്തിയിരുന്നു.
എറണാകുളം സ്വദേശികളായ സന്ധ്യ കലാധരൻ, വിനീഷ് എന്നിവർക്ക് യഥാക്രമം മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പുര്‍ യാത്ര എന്നിവ സമ്മാനമായി ലഭിച്ചു.
50 ശതമാനം തവിട് നിലനിര്‍ത്തുന്ന വടിമട്ട അരി 371 ഗുണനിലവാര പരിശോധനകള്‍ നടത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ബ്രാന്‍ഡ് അംബാസഡര്‍ നടി മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് ഉത്പന്നങ്ങൾ പുറത്തിറക്കിയത്.