ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക്
Wednesday, February 26, 2025 10:39 PM IST
കൊച്ചി: ബാങ്കിംഗ് രംഗത്തെ മികവിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ 16ാമത് എഡിഷനില്‍ മികച്ച ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ലഭിച്ചു.
മന്ത്രി പി. രാജീവാണ് അവാര്‍ഡ് വിതരണം ചെയ്തത്. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.