എൻപിഎസ് ബൈ പ്രോട്ടിയാൻ ആപ്പ് അപ്ഗ്രേഡ് ചെയ്തു
Wednesday, February 26, 2025 10:39 PM IST
തിരുവനന്തപുരം: ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ പ്രമുഖരും നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയ്ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സെൻട്രൽ റിക്കാർഡ് കീപ്പിംഗ് ഏജൻസിയുമായ പ്രോട്ടിയാൻ ഇഗവ് ടെക്നോളജീസിന്റെ പെൻഷൻ മാനേജ്മെന്റ് ആപ്പായ എൻപിഎസ് ബൈ പ്രോട്ടിയാൻ ആപ്പ് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്തു.
പുതിയ എൻപിഎസ് ഉപയോക്താക്കൾക്ക് ഇ കെവൈസി, ഡിജിലോക്കർ, അല്ലെങ്കിൽ സി കെവൈസി ഉപയോഗിച്ച് എളുപ്പം രജിസ്റ്റർ ചെയ്യാം, വ്യക്തിപരമാക്കിയ വിരമിക്കൽ ആസൂത്രണം, എംപിൻ, ബയോമെട്രിക് അധിഷ്ഠിതമായ സുരക്ഷിതമായ ലോഗിൻ, മാർഗനിർദേശങ്ങൾ അനുസരിച്ച് എളുപ്പത്തിൽ ടിയർ ടു അക്കൗണ്ടുകൾ സജീവമാക്കാം, വണ്‍വേ സ്വിച്ച് സവിശേഷത ഉപയോഗിച്ച് ടിയർ വണ്‍ അക്കൗണ്ടിൽ നിന്ന് ടിയർ ടു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ ഫണ്ട് കൈമാറാം തുടങ്ങിയവയാണ് പുതുതായി ചേർത്ത സവിശേഷതകൾ.