രൂപ കൂപ്പുകുത്തി
Tuesday, February 25, 2025 10:38 PM IST
മുംബൈ: അമേിക്കൻ ഡോളറിനെതിരേ രൂപ വീണ്ടും കൂപ്പുകുത്തി. ഡോളറിനുള്ള ആവശ്യകത ഉയർന്നതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കിയത്.
മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും മോശം നിലയിലാണ് രൂപയെത്തിയത്. ഡോളറിനെതിരേ 51 പൈസ നഷ്ടത്തിൽ 87.23 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തതത്.
യുഎസ് വ്യാപാര താരിഫുകൾ സംബന്ധിച്ച അനിശ്ചിതത്വവും ഇറക്കുമതിക്കാർക്കിടയിൽ മാസാവസാനം ഡോളറിന്റെ ആവശ്യം ഉയർന്നതും രൂപയ്ക്കു തിരിച്ചടിയായി. കൂടാതെ വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ തുടരുന്ന പിൻവലിക്കലും രൂപയെ ബാധിച്ചു.
തിങ്കളാഴ്ച 86.72 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.