ടാറ്റ അവിനിയ വരുന്നു
Wednesday, February 26, 2025 10:39 PM IST
മുബൈ: ടാറ്റ മോട്ടോഴ്സ് ഓൾ-ഇലക്ട്രിക് എസ്യുവിയായ ടാറ്റ അവിനിയ പുറത്തിറക്കാൻ ഒരുങ്ങുന്നു. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ) രൂപകൽപ്പന ചെയ്ത അഞ്ച് സീറ്റർ എസ്യുവിയുടെ വിവരങ്ങൾ 2022 ഏപ്രിലിലാണ് ആദ്യമായി പുറത്തുവിട്ടത്. ടാറ്റയുടെ ജനറൽ 3 ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണിത്.
ടാറ്റ അവനിയയെ ടെസ്ലയുടെ മോഡൽ 3യുടെ എതിരാളിയായിട്ടാകും കരുതുന്നത്. ഇന്ത്യയിൽ 30 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയാണ് മോഡൽ 3ക്ക് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വിപണിൽ ടെസ്ലയിൽനിന്ന് താങ്ങാനാകുന്ന വിലയുള്ള കാറും ഇതാണ്. അവിനിയയ്ക്ക് ഏകദേശം 25 ലക്ഷം രൂപയാണ് കരുതുന്നത്. എന്നാൽ, വില വിവരം ഒൗദ്യോഗികമായി കന്പനി പുറത്തുവിട്ടില്ല.