ഈസ്റ്റേൺ പുതിയ ലോഗോയും ഉത്പന്നങ്ങളും അവതരിപ്പിച്ചു
Tuesday, February 25, 2025 10:38 PM IST
കൊച്ചി: ഭക്ഷ്യോത്പന്ന നിർമാതാക്കളായ ഈസ്റ്റേൺ പുതിയ ലോഗോ, ബ്രാൻഡ് ഐഡന്റിറ്റി, ‘ഫ്ലവേഴ്സ് ഓഫ് അറേബ്യ’ എന്ന പുതിയ ഉത്പന്നശ്രേണി എന്നിവ അവതരിപ്പിച്ചു.
അറേബ്യൻ വിഭവങ്ങളെ കേരളത്തിന്റെ വീട്ടകങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പുതിയ ഉത്പന്നങ്ങളുടെ ലക്ഷ്യമെന്ന് ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു. ഷവർമ മസാല, കബ്സ മസാല എന്നിവയാണ് ആദ്യമായി പുറത്തിറക്കുന്നത്.
50 ഗ്രാമിന് 50 രൂപയാണു വില. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങൾ ലഭിക്കും.