സ്വകാര്യവത്കരണം: പ്രചാരണം തെറ്റെന്ന് ഐഒബി
Wednesday, February 26, 2025 10:39 PM IST
കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (ഐഒബി) സ്വകാര്യവത്കരണവും ഓഹരി വിറ്റഴിക്കലും നടക്കുന്നുവെന്നും ജീവനക്കാർക്കുമേൽ തൊഴിൽ സമ്മർദമുണ്ടാക്കുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ.
നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന തെറ്റായ പ്രചാരണത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പ്രചാരണത്തിനെതിരേ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ഐഒബി അധികൃതർ അറിയിച്ചു.