ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​താ​​നും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ സ്വ​​കാ​​ര്യ​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള നീ​​ക്കം ശ​​ക്ത​​മാ​​ക്കി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ.

അ​​സ​​റ്റ് മോ​​ണി​​റ്റൈ​​സേ​​ഷ​​നി​​ൽ​​നി​​ന്ന് ( ആ​​സ്തി പ​​ണ​​മാ​​ക്ക​​ൽ) വ​​രു​​മാ​​നം ഉ​​യ​​ർ​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെയാണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ 13 വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ സ്വ​​കാ​​ര്യ​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള നീ​​ക്കം ഉൗ​​ർ​​ജി​​ത​​മാ​​ക്കി​​യ​​ത്. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷാ​​വ​​സാ​​ന​​ത്തോ​​ടെ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് ധ​​ന​​മ​​ന്ത്രി നി​​ർ​​മാ​​ല സീ​​താ​​രാ​​മ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച ബ​​ജ​​റ്റി​​ൽ ദേ​​ശീ​​യ ധ​​ന​​സ​​ന്പാ​​ദ​​ന പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം ഗ​​ഡു​​വാ​​യി 10 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ആ​​സ്തി​​ക​​ൾ പ​​ണ​​മാ​​ക്കു​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്നു.


നാ​​ഷ​​ണ​​ൽ മോ​​ണി​​റ്റൈ​​സേ​​ഷ​​ൻ പൈ​​പ്പ്‌ലൈനു കീ​​ഴി​​ൽ 2022 മു​​ത​​ൽ 2025 വ​​രെ​​യു​​ള്ള വ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​സ​​റ്റ് മോ​​ണി​​റ്റൈ​​സേ​​ഷ​​നാ​​യി മൊ​​ത്തം 25 വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്.

2021ൽ ​​ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ൽ ര​​ണ്ടാം​​ഘ​​ട്ട വി​​മാ​​ന​​ത്താ​​വ​​ള സ്വ​​കാ​​ര്യ​​വ​​ത്ക​​ര​​ണ​​ത്തി​​നാ​​യി എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (എ​​എ​​ഐ) 13 വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ പേ​​രു​​ക​​ൾ അം​​ഗീ​​ക​​രി​​ച്ചു. എ​​ന്നാ​​ൽ റാ​​യ്പു​​ർ, ഇ​​ൻ​​ഡോ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ സ്വ​​കാ​​ര്യ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നെ​​തി​​രേ മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ടു​​ത്ത​​തോ​​ടെ 11 എ​​ണ്ണ​​മാ​​ക്കി ചു​​രു​​ക്കി.