കൊല്ലയില്‍ പഞ്ചായത്തില്‍ ടാല്‍റോപ് വില്ലേജ് പാര്‍ക്ക്
Friday, February 28, 2025 11:30 PM IST
കൊച്ചി: ടെക്നോളജി സംരംഭകമേഖലകളില് സാധ്യതകളുടെ പുതിയ ലോകം തുറന്ന് പാറശാല നിയോജകമണ്ഡലത്തിലെ ടാല്‍റോപ്പിന്റെ രണ്ടാമത്തെ വില്ലേജ് പാര്‍ക്ക് കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ ടാല്‍റോപിന്റെ എട്ടാമത്തെ വില്ലേജ് പാര്‍ക്കായ കൊല്ലയില്‍ വില്ലേജ് പാര്‍ക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്ധ്യ നിര്‍വഹിച്ചു.
യുഎസിലെ സിലിക്കണ്‍ വാലിയുടെ മാതൃകയിൽ ടാല്‍റോപ് കേരളത്തില്‍ വികസിപ്പിക്കുന്ന ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ എന്ന മിഷന്റെ ഭാഗമായി 1064 വില്ലേജ് പാര്‍ക്കുകളാണ് നിര്‍മിച്ചുവരുന്നത്. മിനി ഐടി പാര്‍ക്കുകള്‍ക്കു സമാനമായ വര്‍ക്ക്സ്പേസ്, നിരവധി ഐടി പ്രഫഷണലുകളുടെയും സംരംഭകരുടെയും സാന്നിധ്യം തുടങ്ങിയവയാണ് വില്ലേജ് പാര്‍ക്കിന്റെ സവിശേഷതകള്‍.
ഉദ്ഘാടനച്ചടങ്ങില്‍ വാര്‍ഡ് മെംബര്‍ ആര്. ബിന്ദുബാല, ടാല് റോപ് കമ്യൂണിറ്റി ഡയറക്ടര്‍ സി.വി. ഫസ്ന, സെയില്‍സ് ഡയറക്ടര്‍ പി.ജെ. പ്രവീണ്‍, ഇവന്റ്സ് ഡയറക്ടര്‍ ഹാറൂണ്‍ ഇബിന് ഹക്കിം, ടാല്‍റോപ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ എസ്.എല്‍. ജോബിന്, സെയില്‍സ് വൈസ് പ്രസിഡന്റ് കെ. അല്‍ അമീന്, സെയില്‍സ് വൈസ് പ്രസിഡന്റ് അനന്തു രാജ്, പ്രോജക്ട് മാനേജര്‍ ആര്. ഗായത്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.