വിദഗ്ധ പ്രഫഷണലുകളെ രൂപപ്പെടുത്താന്‍ വി ഗാര്‍ഡിന്റെ പ്രോജക്ട് തരംഗ്
Thursday, February 27, 2025 11:33 PM IST
കൊച്ചി: സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പ്രോജക്ട് തരംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇലക്ട്രിക്കൽ, ഇലക്ട്രോ മെക്കാനിക്കല്‍ മേഖലകളില്‍ പ്രായോഗിക വൈദഗ്ധ്യം നല്കാന് വി ഗാര്‍ഡ് രൂപകല്പന ചെയ്ത പദ്ധതിയാണു പ്രോജക്ട് തരംഗ്.
പ്രായോഗിക പഠനവും തൊഴിലിടത്തെ പരിശീലനങ്ങളും സംയോജിപ്പിച്ചാണ് രണ്ടുമാസം നീണ്ട തീവ്ര പരിശീലന പരിപാടി ഒരുക്കിയത്. പരിശീലനത്തിനുശേഷം എൻഎസ്ഡിസി സര്‍ട്ടിഫിക്കേഷനാണ് ലഭ്യമാക്കുന്നത്.
വി-ഗാര്‍ഡ് ഫൗണ്ടേഷനിലെ ഡോ. റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സിഎസ്ആര്‍ ആൻഡ് കോര്‍പറേറ്റ് മാനുഫാക്ചറിംഗ് ഹെഡ് എ.ശ്രീകുമാര്‍, വി ഗാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങള്‍, സിആര്‍ആര്‍ ടീം തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.