ലുലു മാളില്‍ വനിതാ ഗാട്ടാ ഗുസ്തി മത്സരങ്ങള്‍
Saturday, March 1, 2025 10:54 PM IST
കൊച്ചി: കൊച്ചി ലുലു മാള്‍ സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷനുമായി സഹകരിച്ച് ആറിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വനിതകള്‍ക്കായി ഗാട്ടാ ഗുസ്തി മത്സരം സംഘടിപ്പിക്കും. 50 കിലോ മുതല്‍ 62 കിലോ വരെയും 63 കിലോ മുതല്‍ 76 കിലോ വരെയും രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.
ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും സമ്മാനം നല്‍കും. കേരള ക്വീന്‍ പട്ടത്തിന്റെ വിജയിക്ക് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും മെമന്റോയും നല്‍കും. മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നാളെ വൈകുന്നേരം അഞ്ചു വരെയാണ്. ഫോണ്‍: 9895410626.