പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ക്രിസ്മസ്-ന്യൂ ഇയര്‍ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടത്തി
Tuesday, February 25, 2025 10:38 PM IST
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ക്രിസ്മസ് -ന്യൂഇയറിനോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്കായി നടത്തിയ സമ്മാനപദ്ധതിയായ വൗ സെയില്‍ ഓഫറിന്റെ നറുക്കെടുപ്പ് നടത്തി. കോട്ടയം ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ബംപര്‍ സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക് കാറാണ് ഉപഭോക്താക്കള്‍ക്കു നൽകുന്നത്. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ബൈ ആന്‍ഡ് ഫ്ലൈ പ്രത്യേക സമ്മാനപദ്ധതി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പ്രഖ്യാപിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി വിജയികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സമ്മാനമായി ലഭിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പിട്ടാപ്പിള്ളിൽ ഏജൻസീസ് ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, മരിയ പോള്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, വ്യാപാരി വ്യവസായി നാഗന്പടം യൂണിറ്റ് പ്രസിഡന്റ് പി.എം. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിട്ടാപ്പിള്ളിലില്നിന്നും എസി, ഫ്രീസര്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, എല്‍ഇഡി ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങി ഏത് ഉത്പന്നം വാങ്ങുന്നവര്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. എസി, കൂളര്‍, ഫ്രീസര്‍, ഫാന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, എസി, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങള്‍ എന്നിവ പ്രത്യേക ഇഎംഐ സ്കീമില്‍ വാങ്ങാനും അവസരമുണ്ട്.