‘വിജയീഭവ’ സംരംഭക മഹോത്സവം ഇന്ന്
Wednesday, February 26, 2025 10:39 PM IST
കൊച്ചി: കേരളത്തിലെ സംരംഭകരുടെ കൂട്ടായ്മയായ വിജയീഭവ ഒരുക്കുന്ന ബിസിനസ് സമ്മിറ്റ് ‘സംരംഭക മഹോത്സവം’ ഇന്ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടക്കും.
പ്രമുഖരായ 750ലധികം സംരംഭകര്‍ പങ്കെടുക്കുന്ന സമ്മിറ്റിലൂടെ വ്യവസായികളെയും സംരംഭകരെയും പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന നെറ്റ്വര്ക്കിംഗ് സാധ്യമാക്കും.
‘ദ ഫ്യൂച്ചര്‍ ഈസ് നൗ’എന്ന തീമിനെ അടിസ്ഥാനമാക്കിയാണു സമ്മിറ്റ് ആവിഷ്കരിക്കുന്നത്. രാവിലെ പത്തിന് കെഎസ്ഐഡിസി ചെയര്മാൻ ബാലഗോപാല്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
ഓപ്പണ്‍ ഫിനാന്‍ഷല്‍ ടെക്നോളജീസ് കോ-ഫൗണ്ടർ അനീഷ് അച്യുതന്, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, വെന്‍ നെറ്റ്വര്‍ക്ക് ഫൗണ്ടര്‍ ഷീല കൊച്ചൗസേപ്പ്, കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍, എന്‍ഐപിഎം ചെയര്മാന് ജോണ്സണ് മാത്യു, വെന്‍ നെറ്റ്വര്‍ക്ക് പ്രസിഡന്റ് ലൈല സുധീഷ്, ട്രാവല്‍ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റ് ബൈജു എന്‍. നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മിറ്റിന്റെ ഭാഗമാകും.
കൂടാതെ വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്, എബിസി ഗ്രൂപ്പ് ഫൗണ്ടര്‍ മുഹമ്മദ് മദനി തുടങ്ങിയവരും സംരംഭകരുമായി സംവദിക്കും.