ഇന്ത്യന്‍ സന്പദ് വ്യവസ്ഥ ശക്തമെന്ന് ലോക ബാങ്ക്
Wednesday, February 26, 2025 10:39 PM IST
ന്യൂഡൽഹി: ഇന്ത്യൻ സാന്പത്തിക വ്യവസ്ഥയിൽ ശക്തമായ വിശ്വാസം പ്രകടിപ്പിച്ചും രാജ്യത്ത് വന്ന് എല്ലാവരോടും നിക്ഷേപം നടത്താനും ആഹ്വാനം ചെയ്തും ലോക ബാങ്ക്.
വളർച്ചയിൽ താഴോട്ടുള്ള നേരിയ പ്രവണതയുണ്ടെങ്കിലും ഇന്ത്യയുടെ സാന്പത്തിക സാധ്യതകളെക്കുറിച്ച് വായ്പ നൽകുന്നവരെന്ന നിലയിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് അഡ്വാന്റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയിൽ ലോക ബാങ്ക് കണ്ട്രി ഡയറക്ടർ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു.
ഇപ്പോൾ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല. ഞങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് വളരെ ശുഭപ്രതീക്ഷയാണ്, അത് അങ്ങനെതന്നെയായി തുടരും-’അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്പത്തിക വളർച്ചയിൽ ഒരു ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുകൾ ലോകബാങ്കിന്റെ പോസിറ്റീവ് വീക്ഷണത്തെ മാറ്റുന്നില്ലെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.