പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി ജനറൽ വാർഡ് നവീകരിച്ചു നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്
Thursday, February 27, 2025 11:33 PM IST
തിരുവല്ല: സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ രോഗികൾക്കായി നവീകരിച്ചുനൽകിയ ജനറൽ വാർഡ് പ്രവർത്തനമാരംഭിച്ചു. ചടങ്ങ് ബാങ്ക് സിഇഒയും എംഡിയുമായ പി.ആർ. ശേഷാദ്രി ഉദ്ഘാടനംചെയ്തു.
പുഷ്പഗിരി സൊസൈറ്റി രക്ഷാധികാരിയും തിരുവല്ല ആർച്ച്ബിഷപ്പുമായ തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രിൻസിപ്പൽ അഡ്വൈസർ ജേക്കബ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ മാനേജർ (ഫിനാൻസ്- റിസോഴ്സസ്) കെ.കെ. മുരളീധര കൈമൾ പദ്ധതി വിശദീകരണം നടത്തി.
പുഷ്പഗിരി സിഇഒ റവ. ഡോ. ബിജു വർഗീസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.റീനാ തോമസ്, ജനറൽ സർജറി വിഭാഗം എച്ച്ഒഡി ഡോ.എസ്. സുനിൽ, പിഎംസിഎച്ച് മെഡിക്കൽ ഡയറക്ടർ ഡോ. അബ്രഹാം വർഗീസ്, എസ്ഐബി സീനീയർ ജനറൽ മാനേജർ മിനു മൂഞ്ഞേലി, പുഷ്പഗിരി മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മാത്യു പുളിക്കൻ, സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല റീജണൽ ഹെഡ് ടൈനു ഈഡൻ അന്പാട്ട്, കേരള സോണൽ ബിസിനസ് ഹെഡ് എം. ഡിപിൻ തുടങ്ങിയവർ പങ്കെടുത്തു.