നേട്ടമുണ്ടാക്കി സെൻസെക്സ്, നിഫ്റ്റി നഷ്ടത്തിൽ
Tuesday, February 25, 2025 10:38 PM IST
ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസങ്ങളിലെ നഷ്ടത്തിനുശേഷം 147.71 പോയിന്റ് ഉയർന്ന് 74,602.12ലും നിഫ്റ്റ് 5.80 പോയിന്റ് നഷ്ടത്തിൽ 22,547.55ലും വ്യാപാരം അവസാനിപ്പിച്ചു.
1612 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2166 ഓഹരികൾ നഷ്ടത്തിലായി. 127 ഓഹരികൾ മാറ്റമില്ലാതെ നിന്നു.